ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ പു​ഷ്പാ​ഞ്ജ​ലി മ​ന്ത്ര​ര​ച​നാ ശ​താ​ബ്ദി​യു​ടെ നാ​ലാം​ഘ​ട്ടം സം​ഘ​ടി​പ്പി​ച്ചു

09:51 PM Aug 05, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ പു​ഷ്പാ​ഞ്ജ​ലി മ​ന്ത്ര​ര​ച​നാ ശ​താ​ബ്ദി​യു​ടെ നാ​ലാം​ഘ​ട്ടം ക​രം​പു​ര​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധ​മാ​യി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​ന്യാ​സ​ശി​ഷ്യ​രു​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​മ​ദ് ബോ​ധാ​ന​ന്ദ സ്വാ​മി​യെ അ​നു​സ്മ​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​എം​എ മോ​ത്തി​ന​ഗ​ർ ഏ​രി​യാ ചെ​യ​ർ​മാ​ൻ സ​തീ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബോ​ധാ​ന​ന്ദ സ്വാ​മി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കു​മാ​രി അ​നു​ഭ ശ​ശാ​ങ്ക്, ക​ല്ല​റ മ​നോ​ജ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ശി​വ​ദാ​സ​ൻ മെ​ഹ്റോ​ളി, ഓ​മ​ന മ​ധു, പി.​വി. കു​ഞ്ഞു​മോ​ൻ, ശ​ശാ​ങ്ക​ജ​ൻ, ര​ഞ്ജി​ത്ത് പ്ര​സാ​ദ്, കെ.​എ​ൻ. ലീ​ന, പി. ​ഭാ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്