ദ്വാരക ശ്രീനാരായണ ഗുരു ആത്മീയ കലാസമുച്ചയത്തിൽ കളരിപ്പയറ്റ് ക്ലാസ്

08:11 PM Jul 30, 2019 | Deepika.com
ന്യൂഡൽഹി: തൃശൂർ വി.കെ.എം. കളരിയിലെ എം.ബി. വിനോദ്‌കുമാർ ഗുരുക്കളുടെ ശിഷ്യനും കളരി ദേശീയ ചാമ്പ്യനുമായ കെ.കെ. അംബരീഷിന്‍റെ നേതൃത്വത്തിൽ ദ്വാരക ശ്രീനാരായണ ഗുരു ആത്മീയ കലാ സമുച്ചയത്തിൽ കളരിപ്പയറ്റ് ക്ലാസ് ആരംഭിച്ചു. ലെഫ് .കേണൽ & ഫിറ്റ്നസ് ഇന്ത്യാ ട്രസ്റ്റ് സെക്രട്ടറി ജനറൽ പി. പദ്മാകാരൻ പരിപാടികൾ ഉദ്ഘടനം ചെയ്തു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സായത്തമാക്കാവുന്ന ഒരു അഭ്യാസമുറയാണ് കളരിയെന്നും നാലു തലങ്ങളിലായിട്ടാണ് ഇതിന്‍റെ പഠിപ്പു നടത്തുന്നതെന്നും ശ്രീനാരായണ കേന്ദ്രയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങിക്കൊണ്ട് കെ.കെ. അംബരീഷ് പറഞ്ഞു.

കേന്ദ്രയുടെ ജനറൽ സെക്രട്ടറി ശാന്തകുമാർ, മുൻ ജനറൽ സെക്രട്ടറി എസ്.കെ. കുട്ടി, ഖജാൻജി ആർ. രാജു, അഡീഷണൽ ജനറൽ സെക്രട്ടറി എൻ. ജയദേവൻ, ഉപന്യാസ രചനാ കൺവീനർ പത്തിയൂർ രവി, നിർവാഹക സമിതി അംഗങ്ങളായ പീതാംബരൻ അയ്യപ്പൻ, എം.എൻ. ബാലചന്ദ്രൻ, കെ.എൻ. കുമാരൻ, കെ. രാജേന്ദ്രൻ, കെ. ദിവാകരൻ ഗുരുദേവ കലാക്ഷേത്രം ഡയറക്ടർ ബാലകൃഷ്ണ മാരാർ, നൃത്യാഞ്ജലി ഗ്രൂപ്പ് ചെയർമാൻ ബാബു കൃഷ്ണൻ, വാസവൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിമാസ പൂജയുടെ ഭാഗമായി ഗുരു പൂജയും ഗുരുനാമ സങ്കീർത്തനവും നടന്നു. തുടർന്ന് എസ് സതീശൻ നടത്തിയ പ്രഭാഷണത്തിൽ സാമൂഹ്യ പരിഷ്കർത്താവും 1950-1952 കാലഘട്ടത്തിൽ തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവൻ അനുസ്മരണത്തോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്:പി.എൻ. ഷാജി