ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഏർപ്പെടുത്തിയ എ.എം. തോമസ് മെമ്മോറിയൽ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനായി നിസ്തുലമായ സംഭാവനകൾ നൽകിയ മികച്ച മാധ്യമ പ്രവർത്തകനും പൊതു പ്രവർത്തകനുമാണ് കാഷ് അവാർഡും, ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ നൽകുന്നത്.
2018-19 കാലഘട്ടങ്ങളിൽ പ്രവാസികളുടെ ക്ഷേമം മുൻനിർത്തി മാധ്യമ രംഗത്ത് പ്രവർത്തിച്ചതും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി പൊതുരംഗത്ത് പ്രവർത്തിച്ച വ്യക്തിയെയുമാണ് അവാർഡിനായി പരിഗണിക്കുന്നത്.
അവാർഡിനുള്ള അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിനകം പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ഓഫീസിലോ അല്ലെങ്കിൽ ലീഗൽ സെല്ലിന്റെ ഇമെയിലോ ബയോഡാറ്റയും ആവശ്യമായ രേഖകൾ സഹിതം അയക്കേണ്ടതാണ്. പൊതുജനങ്ങൾക്കും പേരുകൾ നിർദ്ദേശിക്കാവുന്നതാണ്.
അയക്കേണ്ട വിലാസം ഡോ. ബിൻസ് സെബാസ്റ്റ്യൻ, നാഷണൽ സെക്രട്ടറി, പ്രവാസി ലീഗൽ സെൽ, ഉ144/അ ഹരിനഗർ ആശ്രമം, ന്യൂഡൽഹി - 110014. ഇമെയിൽ വിലാസം:pravasilegalcell@gmail.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നന്പർ: 8929645629, 8547768346.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പ്രവാസി ലീഗൽ സെൽ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
09:49 PM Jul 23, 2019 | Deepika.com