ന്യൂഡൽഹി: ഡൽഹി എൻസിആർ മേഖലയിലെ പാലക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പാലക്കാടൻ കൂട്ടായ്മ എന്ന് നാമകരണം ചെയ്ത കൂട്ടായ്മയുടെ ആദ്യത്തെ കുടുംബ സംഗമത്തിന് ജൂലൈ 21 ശനിയാഴ്ച ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിലെ ശബരീ മണ്ഡപം സാക്ഷിയായി.
ആർ.കെ. പുരം അയ്യപ്പ ക്ഷേത്രം സെക്രട്ടറിയും ഡി.എം.എ. പ്രസിഡന്റുമായ സി.എ. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര പ്രസിഡന്റ് വിജയൻ പുളിയംപെറ്റ്, സാമൂഹ്യ പ്രവർത്തകരായ കെ. രഘുനാഥ്, യു. രാധാകൃഷ്ണൻ, രവിനായർ തുടങ്ങിയവർ ആശംസകൾ നേർന്നു. പാലക്കാടൻ കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചൂം ലക്ഷ്യങ്ങളെക്കുറിച്ചും ജയകുമാർ ദ്വാരക സംസാരിച്ചു. എ.മുരളിധരൻ നന്ദി പറഞ്ഞു.
തുടർന്ന് കൂട്ടായ്മയിലെ കലാകാര·ാരുടെ ഗാനാലാപനവും വിവിധ കലാപരിപാടികളും അരങ്ങേറി. സംഗമത്തിനായി ഒത്തുകൂടിയ ഇരുനൂറിൽപ്പരം അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനുനുള്ള അവസരം ഒരുക്കിക്കൊണ്ടാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി
പാലക്കാടൻ കൂട്ടായ്മയുടെ കുടുംബ സംഗമം
10:00 PM Jul 22, 2019 | Deepika.com