+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ച​ങ്ക്സ്' സ​മ്മാ​നി​ക്കും സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​ക്കൂ​ടാ​രം

പാ​ല​പ്പെ​ട്ടി: സ​ഹ​പാ​ഠി​ക്ക് ഒ​രു സ്നേ​ഹ​ക്കൂ​ടൊ​രു​ക്കി ക​ഴി​ന്പ്രം സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ.​ ക​ഴി​ന്പ്രം വി​പിഎം ​എ​സ് എ​ൻഡിപി സ്കൂ​ൾ 1985 എ​സ്എ​സ്എ​ൽസി ​ബാ​ച്ചി​ന്‍റെ പൂ​ർവ​വി
പാ​ല​പ്പെ​ട്ടി: സ​ഹ​പാ​ഠി​ക്ക് ഒ​രു സ്നേ​ഹ​ക്കൂ​ടൊ​രു​ക്കി ക​ഴി​ന്പ്രം സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ.​ ക​ഴി​ന്പ്രം വി​പിഎം ​എ​സ് എ​ൻഡിപി സ്കൂ​ൾ 1985 എ​സ്എ​സ്എ​ൽസി ​ബാ​ച്ചി​ന്‍റെ പൂ​ർവ​വി​ദ്യാ​ർ​ഥി സം​ഘ​ട​നയാ​യ ച​ങ്ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രൈ​വ​റാ​യ ത​വ​ള​ക്കു​ളം സ്വ​ദേ​ശി പോ​ട്ട​യി​ൽ ആ​ന​ന്ദ​നു സ​ഹ​പാ​ഠി​യ്ക്കൊ​രു സ്നേ​ഹ​ക്കൂ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടൊ​രു​ക്കി ന​ൽ​കു​ന്ന​ത്.

​കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 650 സ്ക്വ​യ​ർ ഫീ​റ്റി​ൽ 8,77,500 രൂ​പ ചി​ല​വാ​ക്കി​യാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം.​ക​ഴി​ന്പ്രം സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന "അ​ന​ർ​ഘ​നി​മി​ഷം’ സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​ന​വും "സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​ക്കൂ​ട്’ പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ലും പി.​ആ​ർ. താ​രാ​നാ​ഥ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു.

ഗു​രു​ക്കന്മാ​രെ ആ​ദ​രി​ക്ക​ലും,ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണം, ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് "ച​ങ്ക്സ്’ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പൂ​ക്ക​ള​മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷൈ​ൻ നെ​ടി​യി​രി​പ്പി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ​പ്രി​ൻ​സി​പ്പ​ൽ ഒ.​വി.​സാ​ജു, പ്ര​ധാ​ന​ധ്യാ​പി​ക നാ​ടാ​ഷ, മ​റ്റ് അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ച​ങ്ക്സ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ഡി.​ ഷൈ​ൻ, ഡോ. ​സി.ബി.​ സൗ​മ്യ​കു​മാ​ർ, ടി.​ആ​ർ.​ ദി​ല്ലി​ര​ത്നം, സ​ലി​ൽ, ഹേ​മ രാ​ഹു​ല​ൻ, ദീ​പ ഗോ​പി, ഷീ​ജ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.