ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സി. കേശവന്റെ അൻപതാമത് ചരമവാർഷികാചരണം സംഘടിപ്പിച്ചു. പട്ടേൽനഗർ ഓംസയി ബിൽഡിംഗിൽ നടന്ന ചടങ്ങിന് കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. നിവർത്തന പ്രക്ഷോഭവും സി. കേശവനും എന്ന വിഷയത്തിൽ പ്രദീപ് രവീന്ദ്രനാഥ് പഠനരേഖ അവതരിപ്പിച്ചു. കോഴഞ്ചേരിയിൽ സി. കേശവൻ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം വായിച്ചു ചർച്ച നടത്തി. ഉത്തരവാദഭരണവും കാര്യക്ഷമതാ വാദവും ആധുനിക ഇന്ത്യയിൽ എന്ന വിഷയത്തിൽ ഗൂതു മോഹൻദാസ് പഠനരേഖ അവതരിപ്പിച്ചു. ചടങ്ങിൽ രേഷ്മ സഹദേവൻ, ജിൻസി ഫിലിപ്പ്, അനൂപ് ആർ. മണിലാൽ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
സി. കേശവന്റെ അൻപതാമത് സ്മൃതി വാർഷിക ആചരിച്ചു
11:07 PM Jul 09, 2019 | Deepika.com