ന്യൂഡൽഹി: എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖയുടെ നേതൃത്വത്തിൽ ഡൽഹി ന്യൂ രഞ്ജിത്ത് നഗർ ശിവക്ഷേത്ര സന്നിധിയിൽ ശ്രീനാരായണ ഗുരുദേവന് സ്വയമേവ പുഷ്പാഞ്ജലി സമർപ്പിച്ചു ഭക്തർ സായൂജ്യം കൊണ്ടു. ശ്രീ നാരായണ ഗുരുദേവ മന്ത്രാർച്ചനയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ന്യൂസ് പേപ്പർ ഇന്ത്യ അഡീഷണൽ രജിസ്ട്രാർ കെ. സതീഷ് നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
പ്രാർഥനയുടെ പ്രസക്തിയിലൂടെയാണ് വിശ്വാസത്തിന്റെ ശ്കതി രൂപപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന് കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. ടി.പി. മണിയപ്പൻ, ഓമന മധു, സുമതി ചെല്ലപ്പൻ, പി.വി. കുഞ്ഞുമോൻ, ശശാങ്കജൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് സുബ്രഹ്മണ്യൻനന്പൂതിരി, ശിവദാസൻ മെഹ്റോളി, സരളാ ശിവദാസൻ, പി. ഭാസി എന്നിവർ നേതൃത്വം നൽകി. ഡൽഹി എൻസിആർ പ്രേദശങ്ങളിൽ നിന്നായി നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു. എസ്എൻഡിപി യോഗം ഡൽഹി യൂണിറ്റിന്റെ കീഴിലുള്ള ശാഖകളിലെ അംഗങ്ങളും സംബന്ധിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
സ്വയമേവ പുഷ്പാഞ്ജലി സമർപ്പണ ഭക്തിയിൽ ഗുരു വിശ്വാസികൾ
10:37 PM Jul 08, 2019 | Deepika.com