ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ് 1 ഏരിയയുടെ വാർഷിക പൊതുയോഗത്തിൽ 2019-21 വർഷത്തേക്കുള്ള പുതിയ സാരഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. മയൂർ വിഹാർ ഫേസ് 1 ലെ പോക്കറ്റ് ഒന്നിലുള്ള 8 എയിൽ ഏരിയാ ചെയർമാൻ ടി.കെ. മുരളീധരന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ഇൻറ്റർണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ശാന്തകുമാർ(ചെയർമാൻ), ടി.കെ. മുരളീധരൻ(വൈസ് ചെയർമാൻ), പ്രകാശ് കെ. നായർ(സെക്രട്ടറി), എൻ.എസ്. നായർ, കെ.കെ. ജോബ്(ജോയിന്റ് സെക്രട്ടറിമാർ), പി.എൻ. സദാനന്ദൻ(ട്രഷറർ), വി.കെ. രഞ്ജിഷ് കുമാർ(ജോയിന്റ് ട്രഷറർ), വാസന്തി ജനാർദ്ദനൻ(ഇന്േറണൽ ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ പ്രത്യേക ഉപദേഷ്ടാവായി ഇ.കെ. ശശിധരനെയും നിർവാഹക സമിതി അംഗങ്ങളായി ശ്രീനി നായർ, എം.കെ. ശശിധരൻ, എ.എം. സുരേഷ് കുമാർ, ആർ.കെ. പിള്ള, പി. പ്രേമരാജൻ, പി. വിജയൻ, ജേക്കബ് ജോർജ്ജ്, ഷൈലജാ ശശിധരൻ, സന്തോഷ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡിഎംഎ മയൂർ വിഹാർ ഫേസ് ഒന്നിന് പുതു നേതൃത്വം
10:23 PM Jun 25, 2019 | Deepika.com