ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയായും ബ്ലഡ് പ്രൊവൈഡേഴ്സ് ഡൽഹിയുടെയും ആഭിമുഖ്യത്തിൽ അവയവദാന ക്യാന്പ് മേയ് 26 ഞായറാഴ്ച മെഹ്റോളിയിൽ സംഘടിപ്പിച്ചു.
ക്യാന്പിന്റെ ഉദ്ഘാടനം ലെഫ്. കേണൽ സന്ധ്യ നിർവഹിക്കുകയും അവയവദാനത്തെക്കുറിച്ചു വിശദമായി സംസാരിക്കുകയും ചെയ്തു. ഡോ. ആന്റണി തോമസ്, ഷാൽബിൻ ജോർജ്, ടി.വി. ലക്ഷ്മണൻ, കെ.പി. ഹരീന്ദ്രൻ ആചാരി, ടി.കെ. അനിൽ എന്നിവർ സംസാരിച്ചു. ക്യാന്പിൽ് നാലോളം അംഗങ്ങൾ അവയവദാനം ചെയ്ത് ഫോം സമർപ്പിച്ചു.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
അവയവദാന ക്യാന്പ് സംഘടിപ്പിച്ചു
11:35 PM May 27, 2019 | Deepika.com