ന്യൂഡൽഹി: ന്യൂരഞ്ജിത്ത് നഗറിൽ കാൻസർ ബാധിച്ചു മരിച്ച രഘുനാഥന്റെ കുടുംബത്തിന് പട്ടേൽനഗരിയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികളും സംഘടനകളും ചേർന്നു സമാഹരിച്ച പതിനെഞ്ചരലക്ഷം(15, 50,000) രൂപയുടെ ചെക്ക് രഘുനാഥന്റെ കുടുംബത്തിന് ജസ്റ്റിസ് കുര്യൻ ജോസഫ് കൈമാറി.
ആദ്ധ്യാത്മികതയുള്ള ജനഹൃദയങ്ങളിൽ സഹജീവികളോടുള്ള കാരുണ്യവും ദയാവായ്പും താനേ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് മതവിശ്വാസത്തിലുള്ള ദൈവസങ്കൽപങ്ങൾക്കും ദേവാലയങ്ങളുടെ ആവശ്യമില്ല. പക്ഷേ ദൈവത്തിനാൽ, യഥാർഥ കാണപ്പെടുന്ന ദൈവരൂപം മനുഷ്യന്േറതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.ജി. ജോണ് അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, ടി.എസ്. അനിൽ, കല്ലറ മനോജ്, ഒ. ജോണ്, ശശാങ്കൻ, ഓമന മധു, സനൽ കാട്ടൂർ, ഓമന ഷാജി, അനുപ് പി.എസ്, അബിളി സതീശ്, സോളമൻ എന്നിവർ പ്രസംഗിച്ചു. രഘുനാഥൻ കുടുംബത്തിന് ന്യൂരഞ്ജിത്ത് നഗറിൽ 33 ലക്ഷം രൂപ വിലയുള്ള ഡിഡിഎ ഫ്ളാറ്റ് ഓഗ്സ്റ്റ് മാസത്തിൽ കൈമാറും.
റിപ്പോർട്ട്: കല്ലറ മനോജ്
ആദ്ധ്യാത്മികതയുള്ള ഹൃദയങ്ങളിൽ അപരസ്നേഹം താനേ രൂപപ്പെടും: ജസ്റ്റിസ് കുര്യൻ ജോസഫ്
12:09 AM May 16, 2019 | Deepika.com