ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്എൻഡിപി യോഗത്തിന്റെ 116-ാമത് സ്ഥാപകദിന അനുസ്മരണം സംഘടിപ്പിച്ചു. പട്ടേൽ നഗർ ഓം സായി ബിൽഡിംഗിലാണ് ചടങ്ങ് നടത്തപ്പെട്ടത്. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു.
മതാതീത ആത്മീയതയും മതാധിഷ്ഠിത ആത്മിയതയും ജനാധിപത്യത്തിൽ എന്ന വിഷയത്തിൽ കെ. അനിരുദ്ധൻ പഠനരേഖ അവതരിപ്പിച്ചു. കാലത്തിനോടു കലഹിച്ച എസ്എൻഡിപി യോഗം എന്ന വിഷയത്തിൽ ദേവി പ്രിയരാജ് പഠനരേഖ വായിച്ചു. പി.ആർ. സുശീലൻ, അനൂപ് ഷാജി, ദേവസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
എസ്എൻഡിപി യോഗത്തിന്റെ നൂറ്റിപതിനാറാമത് സ്ഥാപകദിനം അനുസ്മരിച്ചു
12:08 AM May 16, 2019 | Deepika.com