ന്യൂഡൽഹി: മേയ് ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ സ്ഥാപകനായ വാടപ്പുറം പി.കെ. ബാവയെ അനുസ്മരിച്ചു. പട്ടേൽ നഗർ ഓംസായി ബിൽഡിംഗിൽ സംഘടിപ്പിച്ച ചടങ്ങിൽ കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. വാടപ്പുറം പി.കെ. ബാവയുടെ ജീവിതരേഖ എന്ന പഠന റിപ്പോർട്ട് എംകെ. ഷാജു അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ സ്വാധീനം ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിൽ എന്ന വിഷയത്തിൽ എം. അശോകൻ പഠനരേഖ അവതരിപ്പിച്ചു. പി.എസ്. ശ്രീധരൻ, പി.ടി. അനൂപ്, ശാരീക ആർ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
തൊഴിലാളി ദിനത്തിൽ വാടപ്പുറം പി.കെ. ബാവയെ അനുസ്മരിച്ചു
10:21 PM May 02, 2019 | Deepika.com