ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച രാവിലെ 10.30നു ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിലാണ് തിരുനാൾ നടത്തപ്പെടുക. തിരുനാൾ ദിവസമായ ഞായറാഴ്ച രൂപം വെഞ്ചരിപ്പ് , പ്രസുദേന്തിവാഴ്ച , ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ. തുടർന്ന് നേരച്ച വിതരണത്തോടെ പെരുനാൾ സമാപിക്കും. മുഖ്യ കാർമികത്വം വഹിക്കുന്നത് റവ. ഡോ. പയസ് മലേക്കണ്ടത്തിലാണ്. പ്രസുദേന്തിമാരാകാൻ താൽപര്യമുള്ളവർ കൈക്കാരൻമാരുമായി ബന്ധപ്പെടുക
വിവരങ്ങൾക്ക്: 9136241312
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ
10:01 PM Apr 25, 2019 | Deepika.com