ന്യൂഡൽഹി: കിംഗ്സ്വേ ക്യാന്പ് ബ്ലെസഡ് സാക്രമെന്റ് സിറോ മലബാർ ഇടവകയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച വൈകുന്നേരം അഞ്ചിനു കിംഗ്സ്വേ ക്യാന്പിലുള്ള റോസറി ദേവാലയത്തിൽ നടക്കപ്പെടും. തിരുനാൾ ദിവസമായ ഞായറാഴ്ച രൂപം വെഞ്ചരിപ്പ് , ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ് ഉണ്ടായിരിക്കും. മുഖ്യ കാർമികനായി റവ. ഫാ. മാർട്ടിൻ തൈപ്പറന്പിൽ (സെന്റ് ജോസഫ് പള്ളി, പടഹാരം), സഹകാർമികരായി റവ. ഫാ. സിജോ ഇടക്കരോട്ട് എന്നിവർ കുർബാനയ്ക്ക് നേതൃത്വം നൽകും.
ചെണ്ടമേളത്തോടുകൂടിയ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡൽഹിയുടെ നേതൃത്വത്തിൽ ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് വിശ്വാസികളായ എടത്വ കുട്ടനാട്ടുകാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ബ്ലെസഡ് സാക്രമെന്റ് ഇടവകയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ
10:04 PM Apr 24, 2019 | Deepika.com