ന്യൂഡൽഹി: ഈസ്റ്ററിനോടനുബന്ധിച്ചു അശരണർക്ക് അന്നമേകി മയൂർ വിഹാർ ഫേസ്2 ലെ ശ്രീ അയ്യപ്പ പൂജാ സമിതി (സാപ്സ്) മാതൃകയാവുന്നു.
പോക്കറ്റ് ബിയിലെ നീലം മാതാ ക്ഷേത്രത്തിനു സമീപം ഉച്ചക്ക് 12.30ന് തുടങ്ങിയ പൂരി സബ്ജി വിതരണം വൈകുന്നേരം മൂന്നു വരെ നീണ്ടു.
ശബരിമല അയ്യപ്പ സ്വാമിയുടെ മറ്റൊരു വിശേഷണമായ ന്ധഅന്നദാന പ്രഭുന്ധ എന്ന പേര് അന്വർത്തമാക്കുന്ന തരത്തിലാണ് അഗതികളുടെയും അശരണരുടെയും ഒരു നേരത്തെ വിശപ്പടക്കുവാനായി പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ ഭക്ഷണ വിതരണമൊരുക്കുന്നതെന്ന് സാപ്സ് ഭാരവാഹികൾ പറഞ്ഞു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഈസ്റ്ററിനോടനുബന്ധിച്ച് അശരണർക്ക് അന്നവുമായി അയ്യപ്പപൂജാ സമിതി
09:51 PM Apr 22, 2019 | Deepika.com