ന്യൂഡൽഹി : വിഷുക്കണി ദർശനത്തിനായി നജഫ്ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങുന്നു. ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 5.30 മുതൽ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു.
ഗണപതിഹോമം, പ്രഭാത പൂജകൾ എന്നിവ കൂടാതെ വിശേഷാൽ പൂജകളും വിഷുക്കൈനീട്ടവും ഉണ്ടായിരിക്കുന്നതാണ്. മേൽശാന്തി നിഖിൽ പ്രകാശ് വിഷു ദിനത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് മുഖ്യ കാർമ്മികനാകും. ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം പ്രഭാത ഭക്ഷണം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ക്ഷത്ര മനേജർ ഉണ്ണിപ്പിള്ള (9354984525), ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070).
റിപ്പോർട്ട്: പി.എൻ. ഷാജി
വിഷുക്കണി ദർശനത്തിനായി നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങുന്നു
10:55 PM Apr 12, 2019 | Deepika.com