ഏപ്രിൽ 14 മുതൽ 16 വരെ എല്ലാ ദിവസവും വൈകിട്ട് 6ന് സന്ധ്യാനമസ്കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഏപ്രിൽ 17 ബുധനാഴ്ച മൂന്നിന് കുട്ടികൾക്കായി പാപവിമോചന പഠനവും പ്രാർഥനയും. വൈകിട്ട് 6ന് സന്ധ്യാനമസ്കാരവും പെസഹായുടെ രാത്രി നമസ്കാരവും.
ഏപ്രിൽ 18 രാവിലെ 5നു പ്രഭാതനമസ്കാരവും ആറിന് വിശുദ്ധ കുർബാനയും വൈകിട്ട് 6നു സന്ധ്യാനമസ്കാരവും കാൽകഴുകൽ ശ്രുശൂഷയും ഉണ്ടായിരിക്കും.
എപ്രിൽ 19ന് സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8 മുതൽ 4 വരെ ദുഃഖവെള്ളിയാഴ്ച ശ്രുശൂഷകൾ നടത്തപ്പെടും.
ഏപ്രിൽ 20ന് രാവിലെ 9ന് പ്രഭാത പ്രാർഥന, 10ന് വിശുദ്ധ കുർബാന വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം.
ഏപ്രിൽ 21 രാവിലെ 5നു രാത്രി നമസ്കാരം ഉയിർപ്പിന്റെ വിളംബരവും, 5.30നു പ്രഭാതനമസ്കാരം, 6.30നു ഈസ്റ്റർ ശ്രുശൂഷ, 7.30 വിശുദ്ധ കുർബാനയും തുടർന്ന് ഈസ്റ്റർ സന്ദേശം, നേർച്ചവിളന്പും ഉണ്ടായിരിക്കും. വികാരി ഫാ. അജു എബ്രഹാം, സഹ. വികാരി ഫാ. പത്രോസ് ജോയ് എന്നിവർ സഹകാർമികത്വം വഹിക്കും.
റിപ്പോർട്ട്: ജോജി വഴുവടി