ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോല വിഹാർ ഏരിയയുടെ വാർഷിക പൊതുയോഗത്തിൽ അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ജോർജ് തോമസ് (ചെയർമാൻ), പീറ്റർ ആൻറണി(വൈസ് ചെയർമാൻ), എൻ. മോഹനൻ(സെക്രട്ടറി), കെ. ലിജീഷ്(ജോയിന്റ് സെക്രട്ടറി), ടി.ഇ. ബിജു( ട്രഷറർ), സന്തോഷ് നായർ(ജോയിന്റ് ട്രഷറർ), അജി കുമാർ(ഇന്േറണൽ ഓഡിറ്റർ), സെൽമാ ഗിരീഷ്(വനിതാ വിഭാഗം കണ്‍വീനർ), റോസമ്മ തോമസ് (ജോയിന്റ് കണ്‍വീനർ )എന്നിവരെയാണ് തെരഞ്ഞെടുത്തത്.
പോക്കറ്റ് 12 റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സാമുദായിക് ഭവനിൽ നടന്ന പൊതുയോഗത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റിയിൽ നിന്നും വൈസ് പ്രസിഡന്റ് വിനോദിനി ഹരിദാസ്, ട്രഷറർ സി.ബി. മോഹനൻ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡിഎംഎ ജസോല വിഹാർ ഭാരവാഹികളെ തെരഞ്ഞെടുത്തു
10:37 PM Apr 10, 2019 | Deepika.com