ന്യൂഡൽഹി: ആർകെ പുരം സൈന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് ഏപ്രിൽ 14ന് തുടക്കമാകും. ഏപ്രിൽ 14 ഓശാന ഞായർ രാവിലെ 7.15നും 8.45നും സൈന്റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ കുരുത്തോല വെഞ്ചരിപ്പ് തുടർന്ന് വിശുദ്ധ കുർബാന ഹിന്ദിയിലും ഇംഗ്ലീഷിലും നടക്കപ്പെടും.
ഏപ്രിൽ 17 ബുധനാഴ്ച കുന്പസാരം (വിവിധ ഭാഷകളിൽ) വൈകുന്നേരം 5 മുതൽ 8 വരെ ഉണ്ടായിരിക്കും. ഏപ്രിൽ 18 പെസഹാ വ്യാഴാഴ്ച വൈകിട്ട് 6.30ന് കാലു കഴുകൽ ശ്രുശ്രുഷ, ദിവ്യബലി, ആരാധന എന്നിവ ഉണ്ടായിരിക്കും. ഏപ്രിൽ 19 ദുഃഖ വെള്ളി വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി തുടർന്ന് , വിശുദ്ധ കുർബാന സ്വീകരണം, കുരിശു ചുംബനം. ഏപ്രിൽ 20ന് വൈകിട്ട് 10.30ന് ഉയിർപ്പ് തിരുകർമ്മങ്ങൾ, ദിവ്യബലി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആർകെ പുരം സൈന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ
11:27 PM Apr 08, 2019 | Deepika.com