ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന ഏകദിന ധ്യാനവും ആഞ്ചൽ സ്പെഷ്യൽ സ്കൂൾ സന്ദർശനവും വെള്ളിയാഴ്ച രാവിലെ 10 മുതൽ രോഹിണി സെൻറ് ബേസിൽ ദേവാലയത്തിൽ നടത്തപ്പെടുന്നു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. ഉമ്മൻ മാത്യു ധ്യാനം നയിക്കും. ഫാ. പത്രോസ് ജോയ്, ഫാ. ബിനീഷ് ബാബു, റെയ്ച്ചൽ ജോഷ്വാ, സൂസൻ രാജു തുടങ്ങിയവർ നേതൃത്വം നൽകും.
റിപ്പോർട്ട്: ജോജി വഴുവട
മർത്തമറിയം സമാജം ഏകദിനധ്യാനം
10:42 PM Mar 27, 2019 | Deepika.com