ന്യൂഡൽഹി: രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച കെ.കെ. മുഹമ്മദിനെ ഡൽഹി മലയാളി അസോസിയേഷൻ അനുമോദിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥനും ഡൽഹി മലയാളി അസോസിയേഷന്റെ സഹയാത്രികനുമായ അദ്ദേഹത്തെ മാർച്ച് 16 ശനിയാഴ്ച വൈകുന്നേരം 6.30ന് ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേരുന്ന സായാഹ്ന സമ്മേളനത്തിലാണ് ആദരിക്കുന്നത്.
ചടങ്ങിൽ ഡിഎംഎയുടെ മുൻ പ്രവർത്തകരും ഭാരവാഹികളും കുടുംബാംഗങ്ങളും കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 26195511
റിപ്പോർട്ട്: പി.എൻ. ഷാജി
പദ്മശ്രീ കെ.കെ. മുഹമ്മദിന് അനുമോദനം
10:16 PM Mar 14, 2019 | Deepika.com