നജഫ് ഗഡ് ചോറ്റാനിക്കര ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹത്തിനു ഭക്തിസാന്ദ്രമായ വരവേൽപ്പ്

10:34 PM Mar 12, 2019 | Deepika.com
ന്യൂഡൽഹി : നജഫ് ഗഡ് ക്ഷേത്ര സമുച്ചയത്തിൽ മാർച്ച് 21 വ്യാഴാഴ്ച്ച രാവിലെ 5.30നും 5.50നും മധ്യേ പ്രതിഷ്ഠിക്കുവാനുള്ള ചോറ്റാനിക്കരയമ്മയുടെ പഞ്ചലോഹ വിഗ്രഹത്തിനു വിവിധ പ്രദേശങ്ങളിലെ ഭക്തജനങ്ങൾ ഭക്തിസാന്ദ്രമായ വരവേൽപ്പ് നൽകും.

മാർച്ച് 16 ശനിയാഴ്ച വൈകുന്നേരം 7 മുതൽ 8 വരെ അമൃതപുരി എ ബ്ലോക്കിലെ മണ്ഡല പൂജാ സന്നിധിയിൽ ദർശനത്തിനായി ഒരുക്കുന്ന വിഗ്രഹത്തിൽ പുഷ്പാഭിഷേകത്തിനും ആരതി നടത്തുന്നതിനും പ്രത്യേക സൗകര്യമൊരുക്കും. 17 ഞായറാഴ്ച്ച രാവിലെ 6.30 മുതൽ 7.30 വരെ ഹസ്ത്സാൽ അയ്യപ്പ ക്ഷേത്രത്തിൽ ദർശന സൗകര്യം ഒരുക്കും. തുടർന്ന് 8.30 മുതൽ 9.15 വരെയാണ് പ്രതാപ് നഗർ, ഹരിനഗറിലെ ശിവമന്ദിറിൽ ദർശന സമയം. 9.30 മുതൽ 10.30 വരെ ദ്വാർകാ അയ്യപ്പ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം 11.30ന് നജഫ് ഗഡ് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ചോറ്റാനിക്കരയമ്മയുടെ പഞ്ചലോഹ വിഗ്രഹത്തിന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാവും സ്വീകരണമൊരുക്കുക.


കേരളത്തിലെ മാന്നാറിൽ രൂപകൽപ്പന ചെയ്ത പഞ്ചലോഹ വിഗ്രഹവും മറ്റു ഉപദേവതാ വിഗ്രഹങ്ങളും പ്രമുഖ ശിൽപികളായ ആനന്ദൻ ആചരി പരുമല, സദാശിവൻ ആചാരി ചെങ്ങന്നൂർ എന്നിവരിൽ നിന്നും ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ നിർദ്ദേശാനുസരണം നജഫ് ഗഡ് ക്ഷേത്ര പ്രസിഡണ്ട് പി.ആർ. പ്രേമചന്ദ്രൻ ഏറ്റുവാങ്ങി ക്ഷേത്ര മേൽശാന്തിക്കുവേണ്ടി ശശികുമാർ നന്പൂതിരിക്ക് കൈമാറി.ിൃശ2019ാമൃരവ12ലോുഹല.ഷുഴ

റിപ്പോർട്ട്: പി.എൻ. ഷാജി