ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 10 ഞായറാഴ്ച രാവിലെ 10.30ന് സെന്റ് തോമസ് ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട ചടങ്ങിൽ റവ. ഡോ. പീയൂസ് മലേകണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കൈകാരൻ റെജി നെല്ലിക്കുന്നത്ത്, സിസ്റ്റർ മരിയ ബെറ്റ്സി, ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു, വിവിധ സന്നദ്ധ ഭാരവാഹികളായ ഐറിൻ തോമസ്, ജെസി ജോസ്, ഷൈനി തോമച്ചൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വി. കുർബാന, മധുരപലഹാരവിതരണം എന്നിവ നടത്തപ്പെട്ടു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആർകെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു
11:01 PM Mar 11, 2019 | Deepika.com