ഫാ. എബ്രഹാം വെട്ടുവേലിൽ MSFSസുപ്പീരിയർ ജനറൽ

10:21 PM Feb 22, 2019 | Deepika.com
ഗോഹട്ടി: വിശുദ്ധ ഫ്രാൻസിസ് സാലസ് സന്യാസസഭയുടെ ഇരുപതാമത് ജനറൽചാപ്റ്റർ MSFS സഭയുടെ നോർത്ത്-ഈസ്റ്റ്‌ ഇന്ത്യ പ്രൊവിൻഷ്യൽ ഹൗസിൽ ഫെബ്രുവരി 1 മുതൽ 13 വരെ നടന്നു.

യോഗത്തിൽ സഭയുടെ നിലവിലെ സുപ്പീരിയർ ജനറലായ ഫാ. എബ്രഹാം വെട്ടുവേലിൽ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്‍റ് ജനറലായി റവ. ഫാ. ഈവ്‌ കാരൺ (ഫ്രാൻസ്) കൗൺസിലറുമാരായി ഫാ.ജോൺസൻ കല്ലിടുക്കിൽ, ടാൻസാനിയ (മിഷൻ), ഫാ. സുരേഷ്ബാബു, വിശാഖപട്ടണം (ഫോർമേഷൻ), ഫാ. ജേക്കബ്‌ കാരമക്കുഴിയിൽ, നാഗപ്പൂർ (വിദ്യാഭ്യാസം), ഫാ. ജെ.സ്റ്റീഫൻ, ചെന്നൈ (സാമൂഹ്യ-ക്ഷേമപ്രവർത്തനം) എന്നിവരും പ്രൊക്യൂറേറ്റർ ജനറലായി ഫാ. ജോസ് ചെറിയാൻതറ (റോമ)യിലും തെരഞ്ഞെടുക്കപ്പെട്ടു

വിശുദ്ധ ഫ്രാൻസിസ് സലാസിന്‍റെ നാമധേയത്തിൽ 1838ൽ ഫാ. പീറ്റർമേരി മെർമിയറിനാൽ സ്ഥാപിതമായ MSFS സഭയുടെ സമർപ്പിതർ ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.

വാഴൂർ വെട്ടുവേലിൽ പരേതനായ വി.ജെ. ജോണിന്‍റെയും ത്രേസ്യാമ്മയുടെയും മകനാണ് ഫാ. എബ്രഹാം. ദൈവവചന പ്രഘോഷകാനായ ഇദ്ദേഹം, അതിരമ്പുഴ,കാരിസ് ഭവൻ ധ്യാനകേന്ദ്ര ഡയറക്ടർ, ബാംഗ്ലൂർ സുവിദ്യാകോളജ് പ്രഫസർ, കുറുമള്ളൂർ ഇടവകവികാരി, CRI കർണാടക, ഇന്ത്യ, എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം, അമേരിക്ക ഡിസെയിൽസ് യൂണിവേഴ്സിറ്റി ബോർഡ്അംഗം എന്നീനിലകളിൽ സേവനംഅനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ സൗത്ത് വെസ്റ്റ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യലായിരുന്ന ഫാ.എബ്രഹാം 2013ൽ സഭയുടെ 14-മത് സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.