ന്യൂഡൽഹി: നേബ് സരായി ഹോളി ഫാമിലി ദേവാലയത്തിൽ തിരുകുടുംബത്തിന്റെ തിരുനാൾ 14 മുതൽ 18 വരെ ആഘോഷിക്കുന്നു. തിരുനാളിന്റെ ആദ്യദിനമായ ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരം 7.15ന് റവ. ഫാ. മാർട്ടിൻ പാലമറ്റത്തിന്റെ നേതൃത്വത്തിൽ കൊടിയേറ്റത്തോടെ പെരുനാളിന് തുടക്കമായി. തുടർന്ന് വി. കുർബാനയും നൊവേനയും സന്ദേശവും നൽകി.
ഫെബ്രുവരി 15 വെള്ളിയാഴ്ച 7.30ന് വി. കുർബാന, നൊവേനയും തുടർന്ന് മോണ്‍. ജോസ് വെട്ടിക്കൽ(വികാരി ജനറൽ ഫരീദാബാദ് രൂപത) നേതത്വത്തിൽ സന്ദേശവും നൽകും.
ഫെബ്രുവരി 16ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയ്ക്ക് സ്വീകരണം, വി. കുർബാന, നൊവേന, സന്ദേശം. തുടർന്ന് കലാസന്ധ്യ.
17 തിരുനാൾ ദിനമായ ഞായറാഴ്ച നാലിന് വി. കുർബാന, നൊവേന, സന്ദേശം- മോണ്‍, സ്റ്റെയ്നി പുൽപറയിൽ(വികാരി ജനറൽ ഫരീദാബാദ് രൂപത) , തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. 18ന് രാവിലെ 7.30ന് വി.സകല മരിച്ചവർക്കു വേണ്ടി വി. കുർബാന, ഒപ്പീസ് എന്നിവ നടത്തപ്പെടും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
നേബ് സരായി ഹോളി ഫാമിലി ദേവാലയത്തിൽ തിരുനാളിന് തുടക്കമായി
10:17 PM Feb 14, 2019 | Deepika.com