ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ കാർത്തിക നക്ഷത്രത്തിൽ പൊങ്കാല നടത്തി.രാവിലെ 5.30ന് നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്റെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിനുണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല
10:49 PM Feb 13, 2019 | Deepika.com