ഡി​എം​എ ക​ലോ​ത്സ​വ​ത്തി​ലെ കലാതിലകങ്ങളെ പ്ര​ഖ്യാ​പി​ച്ചു

09:51 PM Feb 01, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി : ഡി​എം​എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക​ലോ​ത്സ​വ​ത്തി​ൽ കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ കാ​ൽ​കാ​ജി ഏ​രി​യ​യി​ലെ ഭ​വ്യ​ശ്രീ ബാ​ബു സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ർ.​കെ.​പു​രം ഏ​രി​യ​യി​ലെ രേ​ഷ്മാ സു​രേ​ഷ് എ​ന്നി​വ​ർ ക​ലാ​തി​ല​ക​പ്പ​ട്ടം കരസ്ഥമാക്കി.

ബെ​സ്റ​റ് ടാ​ല​ന്‍റ് അ​വാ​ർ​ഡി​ന് സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗം ര​ജി​ത് രാ​മ​ച​ന്ദ്ര​ൻ (കാ​ൽ​കാ​ജി), സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗം ആ​തി​രാ ബാ​ബു (ദി​ൽ​ഷാ​ദ് കോ​ള​നി), ജൂ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗം കെ.​സി​ദ്ധാ​ർ​ഥ് (മ​യൂ​ർ വി​ഹാ​ർ ഫേ​സ്3), ജൂ​നി​യ​ർ വി​ഭാ​ഗം ഗേ​ൾ​സ് കാ​വ്യാ എ​സ്. നാ​യ​ർ (മ​യൂ​ർ വി​ഹാ​ർ ഫേ​സ്3), സ​ബ് ജൂ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗം അ​ശ്വി​ൻ നാ​യ​ർ (കാ​ൽ​കാ​ജി), സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഗേ​ൾ​സ് അ​വ​ന്തി​ക ബി. ​നാ​യ​ർ (ദ്വാ​ര​ക), കി​ഡ്സ് വി​ഭാ​ഗം അ​ന്ന മ​രി​യാ ജോ​ണ്‍ (മെ​ഹ്റോ​ളി) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.


ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ലോ​ത്സ​വം 2019 നാ​ലു​നാ​ൾ നീ​ണ്ടു നി​ന്നു. ജ​നു​വ​രി 13 ര​ച​നോ​ത്സ​വം 20ന് ​മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ 26, 27 തീ​യ​തി​ക​ളി​ലാ​യി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി