ന്യൂഡൽഹി: സരിതവിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മാത്യൂസ് ദ്വിതിയൻ അനുസ്മരണവും ക്വിസ് മത്സരവും സമാപിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റവ. ഫാ. അജു ഏബാഹാം അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്നു നടത്തിയ ക്വിസ് മത്സരത്തിൽ സരിതവിഹാർ സെന്റ് തോമസ് നോയിഡ മാർ ഗ്രിഗോറിയോസ് ഹോസ് വാസ് സെന്റ് മേരീസ് കത്തീഡ്രൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിവിധ ഇടവകകളിൽ നിന്നായി പങ്കെടുത്ത മത്സരാർഥികൾക്ക് സമ്മാനങ്ങൾ നൽകി. ഇടവക വികാരി റവ. ഫാ. സജി ഏബ്രഹാം, അഡ്വ. റോബിൻ രാജു, സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മാത്യൂസ് ദ്വിതിയൻ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു
10:56 PM Jan 29, 2019 | Deepika.com