അനുസ്മരണ സമ്മേളനവും ക്വിസ് മത്സരവും ജനുവരി 27ന്

05:36 PM Jan 25, 2019 | Deepika.com
ന്യൂഡൽഹി: ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വതീയൻ ബാവായുടെ സ്മരണാർഥം സരിതവിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നടത്തിവരുന്ന അനുസ്മരണ സമ്മേളനവും ക്വിസ് മത്സരവും ജനുവരി 27ന് (ഞായർ) നടക്കും.

രാവിലെ 7.15 ന് പ്രഭാതനമസ്കാരം, 8.15 ന് വിശുദ്ധ കുർബാന, 10.30ന് ക്വിസ് മത്സരം, 11.30ന് അനുസ്മരണ സമ്മേളനവും വിജയികൾക്ക് സമ്മാനദാനവും നടക്കും.

തുടർന്നു മാത്യൂസ് ദ്വിതീയൻ ബാവായെ അനുസ്മരിച്ച് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തോഡ്ക്സ് കത്തീഡ്രൽ വികാരി ഫാ. അജു ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദെമത്രിയോസ് മെത്രാപ്പോലീത്താ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, വികാരി ഫാ. സജി ഏ്രഹാം, സാബു തോമസ്, അഡ്വ. റോബിൻ രാജു എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്