മയൂര്‍വിഹാ൪ സെന്‍റ് ജയിംസ് ഒാ൪ത്തഡോക്സ് ദേവാലയത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പാരിഷ് ഡേയും ജനുവരി 26 ന്

11:39 PM Jan 24, 2019 | Deepika.com
നൃൂഡൽഹി: മയൂര്‍വിഹാ൪ സെന്‍റ് ജയിംസ് ഒാ൪ത്തഡോക്സ് ഇടവക ദേവാലയത്തിൽ റിപ്പബ്ളിക് ദിനാഘോഷവും പാരീഷ് ദിനാഘോഷവും നടത്തുന്നു. ജനുവരി 26ന് രാവിലെ 9.45 ന് നാഗപ്പുർ സെന്‍റ് തോമസ് ഓർത്തഡോക്സ് തീയോജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ബീജേഷ് ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുത്ത് ദേശീയ പതാക ഉയർത്തും. ചടങ്ങിൽ വികാരി ജയ്സൺ ജോസഫ് അധ്യക്ഷത വഹിക്കും. തുട൪ന്ന് ഇടവകയിലെ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.