ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശന്റെ 95ാമത് സ്മൃതി വർഷാചരണവും കുമാരനാശൻ 1918 ജനുവരി 14ന് രചന ആരംഭിച്ചു 1918 ജുണ് 13ന് പൂർത്തിയാക്കിയ ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ രചനാ ശതാബ്ദിയും സംഘടിപ്പിച്ചു
പട്ടേൽ നഗർ ഓം സായി ബിൽഡിംഗിൽ നടന്ന പരിപാടി ബെന്നി കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. ഗീതു മോഹൻദാസ്, കെ.എൻ. ലൗലി, ആഷിത മനോജ് എന്നിവർ കുമാരനാശന്റെ കൃതികളുടെ ആലാപനം നടത്തി. നവോഥാനത്തിന്റെ വെള്ളി നക്ഷത്രം, കാവ്യകോകിലം, തത്ത്വചിന്തകൻ, സ്നേഹാപാസകൻ, അടങ്ങാത്ത സ്വാതന്ത്ര്യത്തിന്റെ ഗായകൻ എന്നീ നിലകളിൽ കുമാരനാശന്റെ ജീവിതം കാലാതിവർത്തിയായ വെളിച്ചമായി സാഹിത്യലോകത്ത് പ്രശോഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബെന്നി കെ. ഏബ്രഹാം പറഞ്ഞു. ആശാൻ കവിതാലാപന പുരസ്കാരം നഴ്സിംഗ് വിദ്യാർഥിനി സന്ധ്യ മേരിക്ക് സമ്മാനിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
മഹാകവി കുമാരനാശൻ അനുസ്മരണവും ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ രചനാ ശതാബ്ദിയും
11:09 PM Jan 16, 2019 | Deepika.com