ന്യൂഡൽഹി: നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ പഞ്ചലോഹ പ്രതിഷ്ഠയും വലിയ പൊങ്കാലയും മാർച്ച് മാസത്തിൽ നടക്കും. പുതിയ ക്ഷേത്രസമുച്ചയത്തിലെ രണ്ടാം നിലയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ശ്രീകോവിലിൽ പഞ്ചലോഹ പ്രതിഷ്ഠ മാർച്ച് 21 വ്യാഴാഴ്ച രാവിലെ 5.30നുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിക്കും. ക്ഷേത്ര വാസ്തു വിദഗ്ദ്ധൻ ബാബു നന്പൂതിരിയും ചടങ്ങുകളിൽ പങ്കെടുക്കും. ഉപദേവതകളായ ശ്രീഗണപതി, ശ്രീധർമ്മ ശാസ്താവ്, ശ്രീസുബ്രഹ്മണ്യ സ്വാമി, ശിവൻ, നാഗരാജാവ്, നാഗയക്ഷി എന്നിവരുടെ പ്രതിഷ്ഠയും അന്നുതന്നെ നടത്തും.
പ്രതിഷ്ഠാദിനം കഴിഞ്ഞു വരുന്ന 2019 മാർച്ച് 24 ഞായറാഴ്ചയാണ് ഇത്തവണ വലിയ പൊങ്കാല. പഞ്ചലോഹ വിഗ്രഹത്തിൽ ചേർക്കുന്നതിന് സ്വർണം, വെള്ളി എന്നിവയോ അവ ധനമായോ സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് 2019 ഫെബ്രുവരി 15നു മുന്‍പായി അവ ക്ഷേത്രത്തിൽ ഏൽപ്പിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി ആദ്യവാരം ജനറൽ കൗണ്‍സിൽ അംഗങ്ങളുടെ മീറ്റിംഗ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070), ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (965442570) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പഞ്ചലോഹ പ്രതിഷ്ഠയും വലിയ പൊങ്കാലയും
11:03 PM Jan 15, 2019 | Deepika.com