വൈകുന്നേരം ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും പൂത്താല മേന്തിയ ബാലികമാരുടെയും, സന്തോഷ് വാകത്താനവും സംഘവും അവതരിപ്പിച്ച അമ്മൻകുടത്തിന്റെയും, പല്ലശന ഉണ്ണി മാരാരും മുടപ്പല്ലൂർ ജയകൃഷ്ണനും ’നയിച്ച വാദ്യമേളങ്ങളുടെയും അകന്പടിയോടെ അയ്യപ്പസ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള താലപ്പൊലി എഴുന്നെള്ളത്ത് പൂജാ സന്നിധിയിൽ എത്തിച്ചേർന്നു. മഹാദീപാരാധനക്കുശേഷം സംഗീത സംവിധായകൻ ബിജു അനന്തകൃഷ്ണനും സംഘവും അവതരിപ്പിച്ച ഭജൻ സന്ധ്യ ആസ്വാദ്യമധുരമായി.
രവി മണപ്ര നന്പൂതിരി, ശശിധരൻ നന്പൂതിരി, സേതുരാമൻ എന്നിവർ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു. എംഎൽഎ. രാജു ഡിങ്കൻ, കൗണ്‍സിലർ കിരണ്‍ വൈദ്, ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട് സി. കേശവൻ കുട്ടി, എസ്.എൻ.ഡി.പി. ഡൽഹി യൂണിയൻ സെക്രട്ടറി സി.കെ. പ്രിൻസ് തുടങ്ങിയവരും പൂജാദികളിൽ പങ്കെടുത്തു. അത്താഴപൂജ, പ്രസാദ വിതരണം, അന്നദാനം എന്നിവയുണ്ടായിരുന്നു. പ്രഡിഡന്റ് ആർ.കെ. പിള്ള, സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ബിജു വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: പി.എൻ. ഷാജി