ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ആദ്യ കുർബാന സ്വീകരണവും സൈഥര്യലേപനവും നവംബർ 18നു രാവിലെ 10.30ന ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
ചടങ്ങുകൾക്ക് ഫരീദാബാദ് രൂപത വികാരി ജനറൽ മോണ്‍. സ്റ്റെയ്നി പുൽപറയിൽ മുഖ്യകാർമികത്വം വഹിക്കും. സഹകാർമികതനായി ഫാ. പീയൂസ് മലേകണ്ടത്തിൽ പങ്കെടുക്കും. തുടർന്ന് സെക്ടർ ഫോറിലുള്ള ഡിഎംഎ ഓഡിറ്റോറിയത്തിൽ ഇടവകകളുടെ വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആർകെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ആദ്യ കുർബാന സ്വീകരണവും ഇടവകദിനവും നവം: 18ന്
10:57 PM Nov 16, 2018 | Deepika.com