കത്തിയേയും, വാളിനേയും, ബോംബിനേയും കളിക്കോപ്പുകളായി തെരഞ്ഞെടുക്കുന്ന കൗമാരക്കാർക്ക് ഒരു മുന്നറിയിപ്പുമായി എത്തുകയാണ് ബാബു ജോണിന്റെ മഴ നനയാത്ത കുട എന്ന ചിത്രം. മിന്നൂസ് പ്രൊഡക്ഷൻസിനു വേണ്ടി മർസൂക്ക് വള്ളിത്തോട് നിർമിക്കുന്ന ഈ ചിത്രം അക്രമ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന മിന്നു എന്ന കൊച്ചു കുട്ടിയുടെ മാനസിക വ്യഥയിലൂടെ സഞ്ചരിക്കുന്നു. മിന്നുവായി അനുരാഗിത ബിനുവും, അമ്മയായി ആൻഗ്രേയ്സും വേഷമിടുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് ബാബു ജോണ് തന്നെയാണ്.ബാലചന്ദ്രൻ സംഗീതം പകരുന്നു. മർസൂക്ക് വള്ളിത്തോട്, അനുരാഗിത ബിനു, രഘുനന്ദൻ, ശ്രീവേഷ്ക്കർ, ജോസ് കീഴ്പ്പള്ളി, സുബിഷ് ബാബു, നിയാസ്, ആൻഗ്രേയ്സ്, സോണിയ ജോസഫ്, രേഷ്മ മടത്തിക്കുന്നേൽ, ബിന്ദു തങ്കപ്പൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
കൗമാരക്കാർക്ക് ഒരു മുന്നറിയിപ്പുമായി "മഴ നനയാത്ത കുട'
02:32 PM Dec 27, 2017 | Deepika.com