വിജയദശമി ദിനമായ ഒക്ടോബർ 19 വെള്ളിയാഴ്ച രാവിലെ നിർമാല്യ ദർശനത്തോടെയും മഹാഗണപതി ഹോമത്തോടെയും ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൂജയെടുപ്പ് നടന്നു. ഡൽഹിയിലെ ഏക ദേവീ ക്ഷേത്രമായ നജഫ്ഗഡിൽ വിദ്യാരംഭം കുറിക്കുവാൻ ഭക്തരായ മാതാപിതാക്കൾ രാവിലെ തന്നെ കുട്ടികളെയുമായി എത്തിയിരുന്നു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കി അലങ്കരിച്ച പീഠത്തിലിരുത്തി, ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശ് കുട്ടികളുടെ നാവിൽ സുവർണ തൂലികയാൽ ആദ്യാക്ഷരങ്ങളായ ഹരിശ്രീ കുറിച്ചു.
ഉച്ചപൂജ, ദീപാരാധന, സരസ്വതി പൂജ, ശ്രീ ഭഗവതി ഭജന സമിതി ആരാധന എൻക്ലേവ് അവതരിപ്പിച്ച ഭജനാമൃതം തുടർന്ന് സമൂഹ ഉൗട്ട് എന്നിവയും ഉണ്ടായിരുന്നു. ിൃശ2018ീരേീ19്ശറ്യമൃമായമാ.ഷുഴ
റിപ്പോർട്ട്: പി.എൻ. ഷാജി