ന്യൂഡൽഹി: ക്ലീനിംഗ് മെഷീനുകളുടെയും ഉപകരണങ്ങളുടെയും ലോകത്തിലെ വലിയ ഉൽപാദക കന്പനികളിലൊന്നായ ഐ.പി. ക്ലീനിംഗ് എസ്.ആർ.എൽ. ഇറ്റലിയുടെ പൂർണഉടമസ്ഥതയിലുള്ള ഇന്ത്യൻ സബ്സിഡിയറിയായ ഐ.പി. ക്ലീനിംഗ് ഇന്ത്യ(പ്രൈ) ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ടോണി ചാഴൂരിന് ഭാരതരത്ന എ.പി.ജെ. അബ്ദുൾ കലാം എക്സെലൻസ് അവാർഡ്.
ഇന്ത്യ ഇന്റർ നാഷണൽ സെന്ററിൽ ഒക്ടോബർ 14നു നടന്ന ചടങ്ങിൽ മുൻ ത്രിപുര, ഛത്തീസ്ഗഢ് ഗവർണർ മേജർ ജനറൽ(റിട്ട.) കെ.എം. സേത്താണ് അവാർഡ് സമ്മാനിച്ചത്. വ്യവസായ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ മികവു തെളിയിച്ചവർക്കായി സിറ്റിസണ്‍സ് ഇന്റർഗ്രേഷൻ പീസ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നതാണ് അവാർഡ്.
ടോണി തൃശൂർ സ്വദേശിയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്ടു നിന്ന് സെയിൽസ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്മെന്റിൽ ബിരുദാനന്തര കോഴ്സ് പൂർത്തിക്കായിട്ടുണ്ട് .
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ടോണി ചാഴൂരിന് ഭാരതരത്ന എ.പി.ജെ. അബ്ദുൾ കലാം എക്സെലൻസ് അവാർഡ്
10:35 PM Oct 16, 2018 | Deepika.com