കാൽക്കാജി ഓർത്തഡോക്സ് കൺവൻഷൻ ഒക്ടോബർ 5, 6, 7 തീയതികളിൽ

08:59 PM Sep 29, 2018 | Deepika.com
ന്യൂഡൽഹി: സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കാൽക്കാജി സെന്‍റ് തോമസ് പ്രാർഥന യോഗത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 41-ാമത് കാൽക്കാജി ഓർത്തഡോക്സ് കൺവൻഷൻ ഒക്ടോബർ 5, 6, 7 (വെള്ളി, ശനി, ഞായർ ) തീയതികളിൽ ഗോവിന്ദ് പുരി എക്സ് റ്റൻഷൻ ഹവേലി ഓഡിറ്റോറിയത്തിൽ നടക്കും.

ഡൽഹി ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്‌ കൺവൻഷൻ
ഉദ്ഘാടനം ചെയ്യും. ഫാ. ജോൺ ടി. എബ്രഹാം (കുളക്കട ), വികാരി സജി എബ്രഹാം, സെക്രട്ടറി
റെഞ്ചി ഡാനിയേൽ, ട്രഷറർ ഷാജി ജേക്കബ്, കൺവീനർ ജോളി മാത്യു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്