ഡൽഹി മലയാളം കോൺഗ്രിഗേഷൻ ബൈബിൾ കൺവൻഷൻ

10:43 PM Sep 13, 2018 | Deepika.com
ന്യൂഡൽഹി: മലയാളം കോൺഗ്രിഗേഷൻ (സിഎൻഐ) യുടെ ഈ വർഷത്തെ ബൈബിൾ
കൺവൻഷൻ സെപ്റ്റംബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലേഡി ഹാർഡിംഗ്
മെഡിക്കൽ കോളജ് കോന്പൗണ്ടിലുള്ള ദേവാലയത്തിൽ നടക്കും.

14, 15 തീയതികളിൽ വൈകുന്നേരം 6.30 നും 16 ന് രാവിലെ 9.30 നും മലയാളം കോൺഗ്രിഗേഷൻ
ഗായക സംഘത്തിന്‍റെ ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കൺവൻഷന് ബ്രദർ കെ.എൽ. ജോർജുകുട്ടി നയിക്കും. ഇടവക പട്ടക്കാരൻ റവ. മാത്യു മാത്യു അധ്യക്ഷത വഹിക്കും.

വിവരങ്ങൾക്ക്: മൊബൈൽ : 9810932162

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്