കേരളത്തിന് സഹായ ഹസ്‌തവുമായി ആൽകോൺ സ്‌കൂൾ

08:18 PM Sep 11, 2018 | Deepika.com
ന്യൂഡൽഹി : പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ കേരളത്തിന് സഹായ ഹസ്‌തവുമായി ഡൽഹിയിലെ മയൂർ വിഹാറിൽ നിന്നും ആൽകോൺ പബ്ലിക് സ്‌കൂൾ. വിദ്യാർഥികളും ടീച്ചർമാരും ജീവനക്കാരുമുൾപ്പെടെ ഉള്ളവർ സമാഹരിച്ച ബിസ്ക്കറ്റ്, മരുന്നുകൾ, സോപ്പ്, പേസ്റ്റ്, ബ്രഷ്, അരി, ചിപ്‌സ്, ധാന്യങ്ങൾ, എണ്ണ, ഗോതമ്പു പൊടി, തുണികൾ, ബെഡ് ഷീറ്റുകൾ, ബുക്കുകൾ, കുടി വെള്ളം, സ്ത്രീകൾക്കുള്ള തുണികൾ എന്നിവ കേരള സമാജം പ്രവർത്തകർ ഏറ്റുവാങ്ങി ട്രാവൻകൂർ ഹൗസ് മുഖാന്തരം നാട്ടിലേക്ക് അയച്ചു.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ധർമേന്ദ്ര ഗോയൽ, വൈസ് പ്രിൻസിപ്പൽ വേണി ഭരദ്വാജ്, ടീച്ചർമാരായ റീനാ ഗുപ്‌ത, മീനാക്ഷി സിംഗ് ദിയോ, ബിന്ദു, ശാലിനി സമാദിയ, അർച്ചന ത്രിശാൽ, ശശികല മനോജ് എന്നിവരും കേരളം സമാജം വൈസ് പ്രസിഡന്‍റ് സി.കെ. അനന്ത നാരായണൻ, സെക്രട്ടറി എൻ.എസ്. ബാബു, ജോയിന്‍റ് സെക്രട്ടറി രാജി വാര്യർ, ട്രഷറർ കെ.ആർ. രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി