ന്യൂഡൽഹി : പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിനു കൈത്താങ്ങായി ഡൽഹിയിൽ നിന്നും കേളിയുടെ സാന്പത്തിക സഹായമായ അരലക്ഷം രൂപയുടെ ചെക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കു കൈമാറി. കേരള ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കേളി പ്രസിഡന്റ് തന്പി. ജി, സെക്രട്ടറി എൻ.എൻ. വിദ്യാധരൻ, ജോയിന്റ് സെക്രട്ടറി മനോജ് പി, ട്രഷറർ ബെന്നി കുര്യൻ തുടങ്ങിയവർ ചേർന്ന് ചെക്ക് കൈമാറി.
കേളിയുടെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയാണ് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കേളി നിർവാഹക സമിതി അംഗങ്ങളായ ജയപ്രസാദ്, ഉദയൻ ജി, സജീവ്, ഉദയൻ, രതീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡൽഹിയിൽ നിന്നും കേരളത്തിന് കൈത്താങ്ങായി ’കേളി’യുടെ ധനസഹായം
11:51 PM Sep 07, 2018 | Deepika.com