ന്യൂഡൽഹി: ഭക്തജനങ്ങളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്തുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
തിങ്കൾ, ചൊവ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 10 വരെയും വെള്ളിയാഴ്ച്ച ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 10.30 വരെയും ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 11 വരെയും എല്ലാദിവസവും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയുമാണ് പുതിയ സമയക്രമം.
ദിവസവും രാവിലെ 5.30നു നിർമ്മാല്യ ദർശനവും തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9354984525, 9654425750
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാറ്റം
11:50 PM Sep 07, 2018 | Deepika.com