ന്യുഡൽഹി: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാ ദുരന്തത്തിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്. കേരളത്തിലെ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവർക്ക് വേണ്ടി സഹായ ഹസ്തവുമായി കേരള സ്കൂൾ വികാസ്പുരിയും.
ദുരിത ബാധിതർക്കുള്ള സഹായനിധി ഫണ്ടിലേക്ക് കാഷ് ആയും ചെക്ക് ആയും സംഭാവനകൾ സ്വീകരിക്കുന്നതാണ്. ചെക്ക് കേരളാ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പേരിൽ നൽകേണ്ടതാണ്. കൂടാതെ മരുന്നുകൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങളും വികാസ്പുരി കേരളാ സ്കൂളിലെ കൗണ്ടറിൽ ശേഖരിക്കുന്നു. കൗണ്ടർ ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 27 വരെ വൈകിട്ട് 4 മുതൽ 7 വരെ പ്രവർത്തിക്കുന്നതാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പ്രളയദുരന്തം: കേരളജനതയ്ക്ക് കൈത്താങ്ങായി കേരള സ്കൂൾ വികാസ്പുരിയും
12:14 AM Aug 22, 2018 | Deepika.com