ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല തിങ്കളാഴ്ച നടന്നു.
രാവിലെ 5.30ന് നിർമ്മാല്യ ദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടികയുടെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചുണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നടത്തി
09:36 PM Aug 06, 2018 | Deepika.com