നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ആറിന്

10:52 PM Aug 02, 2018 | Deepika.com
ന്യൂ ഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല ഓഗസ്റ്റ് ആറിന് (തിങ്കൾ) നടക്കും.

രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടികയുടെ കാർമികത്വത്തിൽ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങൾക്ക് : പി.ആർ. പ്രേമചന്ദ്രൻ 9891302376, ഉണ്ണിപ്പിള്ള 9654425750.

റിപ്പോർട്ട് :പി.എൻ. ഷാജി