ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ മതബോധന വർഷം ഉദ്ഘാടനം ചെയ്തു

10:21 PM Jul 16, 2018 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവക ദേവാലയത്തിൽ മതബോധന വർഷാരംഭത്തിന് തുടക്കം കുറിച്ചു.

വികാരി റവ. ഡോ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിസ്റ്റർ ബെറ്റ്സി, സിസ്റ്റർ ടെസ്മിൻ, കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, പ്രധാനാധ്യാപിക റോസമ്മ മാത്യു തുടങ്ങിയവർ ചേർന്ന് തിരി തെളിച്ചു.

കഴിഞ്ഞവർഷം ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച പധാനാധ്യാപിക റോസമ്മ, സേവനം ചെയ്ത ടീച്ചേഴ്സിന് നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്നു മതാധ്യാപകർക്ക് വികാരി സത്യപ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.