മലയാളം ക്ലാസ് പ്രവേശന ഉത്സവം

10:09 PM Jul 16, 2018 | Deepika.com
ന്യൂഡൽഹി : ഡിഎംഎ ആർകെ പുരം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം ക്ലാസ് പ്രവേശന ഉത്സവം ജോയ് വാഴയിൽ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രൻ, ഒ. ഷാജികുമാർ, അരവിന്ദൻ, എ.എൻ. വിജയൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കഴിഞ്ഞ പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്നു കുട്ടികളുടെ കവിതലപാനവും നടന്നു.