ന്യൂഡൽഹി: ജനക്പുരി സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനു കൊടിയേറി. ജൂലൈ 13ന് ബിജ്നോർ ബിഷപ് ജോണ് വടക്കേൽ കൊടിയേറ്റു കർമം നിർവഹിച്ചു.
പ്രധാന തിരുനാൾ ദിനമായ 15നു രാവിലെ 9.30ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന എന്നിവയ്ക്ക് ഫാ. റോമൽ കണിയാംപറന്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. അനീഷ് തിരുനാൾ സന്ദേശം നൽകും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവ നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജനക്പുരി സെന്റ് തോമസ് പള്ളിയിൽ തിരുനാൾ 15ന്
09:17 PM Jul 14, 2018 | Deepika.com