ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായി നഗർ ഏരിയ, ഡിഎംഎ മുൻ രക്ഷാധികാരി എം.എം. ജേക്കബ് സാറിന്റെ വിയോഗത്തിൽ അനുസ്മരണയോഗം നടത്തി. യോഗത്തിൽ ഡിഎംഎ മുൻ വൈസ് പ്രസിഡന്റ് ശിവശങ്കരൻ മുഖ്യാതിഥിയായിരുന്നു. എം.എം. ജേക്കബ് ഡിഎംഎയ്ക്കുവേണ്ടിയും ഡൽഹി മലയാളികൾക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ അനുസ്മരിച്ചു.
1991 ലെ ഓണാഘോഷ പരിപാടികൾ ഡിഎംഎ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതിന് ഹാൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ നിശ്ചയിച്ചിരുന്ന തീയതിക്കു മുന്പായി സിരിഫോർട്ട് അധികാരികളുടെ അറിയിപ്പ് ഡിഎംഎയ്ക്കു ലഭിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ പരിപാടി നടത്താൻ സാധ്യമല്ലെന്ന് ഓഡിറ്റോറിയം ഭാരവാഹികൾ അറിയിക്കുകയും, ഈ വിവരം ജേക്കബ് സാറിനെ ധരിപ്പിച്ചു. നിശ്ചയിച്ചിരിക്കുന്ന പരിപാടി ഒരു കാരണവശാലും മുടങ്ങരുതെന്നുള്ള കർശന നിർദേശം അദേഹം തരികയും സാന്പത്തികമായി സഹായിക്കുകയും ചെയ്തു. പ്രോഗ്രാം മുൻ നിശ്ചയിച്ചപ്രകാരം പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്ത കാര്യം യോഗത്തിൽ സ്മരിച്ചു.
ഡിഎംഎ മുൻ വൈസ് പ്രസിഡന്റ് ശിവശങ്കരൻ മുഖ്യാതിഥിയായി അനുശോചന യോഗത്തിൽ കെ.എസ്. കുഞ്ഞുമോൻ, സാജൻ ചെറിയാൻ, പി.സി. ബാബു, സുനിൽകുമാർ, സുരേഷ് എം.ടി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
എം.എം. ജേക്കബ് അനുസ്മരണയോഗം നടത്തി
10:39 PM Jul 13, 2018 | Deepika.com