ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും കർക്കിടക വാവ് ദിനത്തിൽ ബലി തർപ്പണത്തിനായി ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര സന്നിധിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 10 വെള്ളിയാഴ്ച വൈകുന്നേരം 8നു പുറപ്പെടുന്ന ബസ് 8.30ന് അമൃതപുരി റണ്ഹോളയിൽ എത്തും. അവിടെ നിന്നും ഉത്തംനഗർ, ജനക് പുരി വഴി, ശനിയാഴ്ച രാവിലെ 4ന് ഹരിദ്വാറിലെത്തും. ബലി തർപ്പണത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം 2ന് ഡൽഹിയിലേക്ക് മടങ്ങുന്നതാണ്. തുടർച്ചയായ ഏഴാമത് വർഷമാണ് നജഫ് ഗഡ് ക്ഷേത്ര പരിസരത്തു നിന്നും ഹരിദ്വാറിലേക്ക് യാത്ര ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9811219540 (യശോധരൻ നായർ), 9891302376 (പി. ആർ. പ്രേമചന്ദ്രൻ) എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ.ഷാജി
ബലിതർപ്പണത്തിനായി ഹരിദ്വാർ യാത്ര
10:25 PM Jul 12, 2018 | Deepika.com